മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ 50.15% കമ്പനികളും ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന് പാർലമെന്റ് രേഖകൾ

മാൾട്ടയിലെ കമ്പനികളിൽ പകുതിയിലധികവും 2022-ൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന് പാർലമെന്റ് രേഖകൾ. നാഷണൽ എംപി ഗ്രഹാം ബെൻസിനിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രി ക്ലൈഡ് കരുവാനയാണ് ഈ വിവരങ്ങൾ സഭയിൽ വെച്ചത്.രാജ്യത്ത് രജിസ്റ്റർ ചെയ്ത 48,843 കമ്പനികളിൽ നിന്ന് 24,511 കമ്പനികളാണ് വരുമാന നികുതി റിട്ടേൺ സമർപ്പിക്കാതിരുന്നത്. അതായത്  50.15% കമ്പനികളും റിട്ടേൺ സമർപ്പിച്ചിട്ടില്ല . 2021-ൽ രജിസ്റ്റർ ചെയ്ത 45,767 കമ്പനികളിൽ നിന്ന് 17,481 കമ്പനികളാണ് വരുമാന നികുതി റിട്ടേൺ സമർപ്പിക്കാതിരുന്നത്, അതായത് 38.12% കമ്പനികൾ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button