മാൾട്ടാ വാർത്തകൾ

ബിർഗു മാരിടൈം മ്യൂസിയത്തിൽ നിന്നും രണ്ട് സ്വർണ മെഡലുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ബിർഗു മാരിടൈം മ്യൂസിയത്തിൽ നിന്നും രണ്ട് സ്വർണ മെഡലുകൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 400,000 യൂറോ വിലവരുന്ന രണ്ട് മെഡലുകളാണ് മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു പൊലീസിന് മോഷണത്തെക്കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണം ആരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ  കോസ്പിക്വുവയിൽ നിന്നുള്ള 26 കാരൻ അറസ്റ്റിലായി. തൊണ്ടി  ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button