മാൾട്ടാ വാർത്തകൾ

അമിത അളവിൽ ക്ലോറേറ്റ്; ‘പ്രൈം പാപ്പെ’ ബേബി ഫുഡിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മുന്നറിയിപ്പ്

പ്രൈം പാപ്പെ (Prime Pappe) ബ്രാൻഡിന്റെ ബേബി ഫുഡ് ഉൽപ്പന്നത്തിൽ അമിത അളവിൽ ക്ലോറേറ്റ് (Chlorate) അടങ്ങിയിരിക്കുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച്  മാൾട്ട ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി.

സാൽമണും പച്ചക്കറികളും ചേർത്ത് തയ്യാറാക്കിയ ഈ ശിശുഭക്ഷണ ഉൽപ്പന്നത്തിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ ക്ലോറേറ്റ് (Chlorate) കണ്ടെത്തിയതിനാൽ ഇത് കഴിക്കരുതെന്ന് അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകി.

രാസവസ്തുക്കൾ, കളനാശിനികൾ, സ്ഫോടകവസ്തുക്കൾ എന്നിവയുടെ ഉൽപ്പാദനം ഉൾപ്പെടെയുള്ള ചില വ്യാവസായിക പ്രക്രിയകളിൽ ഉപയോഗിക്കുന്ന ശക്തമായ ഓക്സീകരണ വസ്തുവാണ് ക്ലോറേറ്റ്. ക്ലോറിൻ അധിഷ്ഠിത അണുനശീകരണ പ്രക്രിയകളിലൂടെ ചിലപ്പോൾ ഈ രാസവസ്തു ഭക്ഷണത്തിലും കുടിവെള്ളത്തിലും കലരാൻ സാധ്യതയുണ്ട്.

ഭക്ഷണത്തിൽ ക്ലോറേറ്റിന്റെ സാന്നിധ്യം ചുവന്ന രക്താണുക്കൾക്ക് കേടുപാടുകൾ വരുത്തുകയും വൃക്കകളെ ബാധിക്കുകയും ചെയ്യാം. ഗുരുതരമായ സാഹചര്യങ്ങളിൽ വൃക്കകളുടെ പ്രവർത്തനം തകരാറിലാകാനും സാധ്യതയുണ്ട്.

തുടർച്ചയായി ഈ രാസവസ്തുവിന് വിധേയരാകുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്താം. ഇത് ശിശുക്കളുടെയും ചെറിയ കുട്ടികളുടെയും വളർച്ചയെയും മസ്തിഷ്ക വികാസത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

മുന്നറിയിപ്പ് നൽകിയ ഉൽപ്പന്നം ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്നും, ഈ ഉൽപ്പന്നം സുരക്ഷിതമായി നശിപ്പിക്കുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് ഉപഭോക്താക്കളോട് അതോറിറ്റി നിർദേശിച്ചു.

ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ :

  • ഉൽപ്പന്നത്തിന്റെ പേര് :  Omogeneizzato Biologico con Salmone e Verdure, Alimento per la prima infanzia

  • ബ്രാൻഡ് :  Prime Pappe

  • ബാച്ച് നമ്പർ :  21201649 അല്ലെങ്കിൽ 68218990

  • ഭാരം :  160 ഗ്രാം (2 × 80 ഗ്രാം)

  • ഉപയോഗിക്കാവുന്ന അവസാന തീയതി :  06/11/2027

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button