മാൾട്ടാ വാർത്തകൾ

വാടക നിയമ മാറ്റ നിർദേശങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മാൾട്ട ഭവനനിർമാണ മന്ത്രി

ഗ്രാഫിറ്റി അടക്കമുള്ള 16 എൻജിഒകൾ വാടക നിയമമാറ്റം കെട്ടിടം ഉടമകൾക്ക് മാത്രം ഗുണകരമായ ഒന്നാണെന്ന നിലപാട് പങ്കുവെച്ചിട്ടുണ്ട്.

മാൾട്ടയിലെ വാടക നിയമ മാറ്റ നിർദേശങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഭവനനിർമാണ മന്ത്രി റോഡ്രിക് ഗാൽഡ്‌സ്. ദീർഘകാല കരാറുകൾ ഉണ്ടാകുന്നത് വാടകയിൽ അടിക്കടിയുണ്ടാകുന്ന വർധനയെ തടയുമെന്നും അത് വാടകക്കാർക്ക് ഗുണകരമാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. വാടകക്കാർ കൂടുതൽ  കാലം തുടരുന്നത് കെട്ടിടം ഉടമകൾക്കും ഗുണകരമാണ് എന്നാണ് അദ്ദേഹത്തിൻറെ വിലയിരുത്തൽ.   

വാടക നിയമത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ 

  • നിലവിലെ “ഡി ഫെർമോ” കാലയളവ് കരാർ കാലാവധി വരെ തുടരും.. ഇതോടെ 6 മാസത്തിനിടെ പിഴയില്ലാതെ വാടക കരാർ ഉപേക്ഷിക്കാൻ കഴിയില്ല.
  • വാടക കരാറിന്റെ പൂർണ്ണ കാലയളവിലും വാടകക്കാരൻ ഉത്തരവാദിയായിരിക്കും.

വിമർശനങ്ങൾ:

  • ഈ ഭേദഗതികൾ വാടകക്കാരുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുകയും ദുരുപയോഗം ചെയ്യുന്ന വാടകദാതാക്കൾക്ക് പ്രയോജനകരവുമാണെന്നാണ്  എൻജിഒകൾ വാദിക്കുന്നത്..
  • ജോലി മാറ്റം പോലുള്ള കാരണങ്ങളാൽ വാടക കരാർ ഉപേക്ഷിക്കേണ്ടി വരുന്ന വാടകക്കാർക്ക് അവരുടെ നിക്ഷേപം നഷ്ടപ്പെടാനും ഉടമസ്ഥൻ നടപടി നേരിടാനും സാധ്യതയുണ്ട്.

നിലവിലെ സ്ഥിതി:

  • വാടക നിയമ മാറ്റ നിർദ്ദേശം ഇപ്പോഴും ചർച്ചയിലാണ്. സർക്കാർ  ഭൂവുടമ സംഘടനകൾ, വാടകക്കാരനായ ഗ്രൂപ്പുകൾ. ഗ്രാഫിറ്റി അടക്കമുള്ള എൻജിഒകൾ  തുടങ്ങിയവരുടെ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഗ്രാഫിറ്റി അടക്കമുള്ള 16 എൻജിഒകൾ വാടക നിയമമാറ്റം കെട്ടിടം ഉടമകൾക്ക് മാത്രം ഗുണകരമായ ഒന്നാണെന്ന നിലപാട് പങ്കുവെച്ചിട്ടുണ്ട്.
  • അന്തിമ നിയമനിർമ്മാണത്തിലേക്ക് സർക്കാർ കടന്നിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button