പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെയും ഏകദിന പണിമുടക്ക്; ലുഫ്താൻസ എയർ സർവിസുകൾ മുടങ്ങി

ബർലിൻ: ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയിൽ പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെ യൂനിയനുകളും നടത്തിയ ഏകദിന പണിമുടക്കിൽ വ്യാഴാഴ്ച സർവിസുകൾ റദ്ദാക്കി. പണിമുടക്കിനെ വിമർശിച്ച ലുഫ്താൻസ അധികൃതർ, വെള്ളിയാഴ്ച സർവിസുകൾ സാധാരണനില പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞു.
വെറിനിഗുങ് കോക്ക്പിറ്റ്, യു.എഫ്. ഒ യൂനിയനുകളാണ് 24 മണിക്കൂർ പണിമുടക്ക് ആഹ്വാനം ചെയ്തത്. പൈലറ്റുമാരുടെ പെൻഷനടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു സമരം. സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ്, ബ്രസൽസ് എയർലൈൻസ് തുടങ്ങിയ എയർലൈനുകളിലും ലുഫ്താൻസ ഗ്രൂപ്പിലെ മറ്റ് കമ്പനികളുടെയും വിമാനങ്ങളിൽ യാത്രക്കാരെ കയറ്റിവിടാൻ ശ്രമം നടക്കുന്നുണ്ട്.



