യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഉസ്ത്-ലൂഗ എണ്ണ കയറ്റുമതി കേന്ദ്രത്തിനും ഫിൻലൻഡ് ഉൾക്കടലിലെ റഷ്യൻ യുദ്ധക്കപ്പലിനും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം

ഹെൽസിങ്കി : ബാൾട്ടിക് തീരത്തുള്ള റഷ്യയുടെ ഉസ്ത്-ലൂഗ എണ്ണ കയറ്റുമതി കേന്ദ്രത്തിനും റഷ്യൻ യുദ്ധക്കപ്പലിനും നേരെ യുക്രെയ്ന്റെ സെക്യൂരിറ്റി സർവീസായ എസ്.ബി.യു. ഡ്രോൺ ആക്രമണം നടത്തിയതായി ഫിൻലൻഡ് സ്ഥിരീകരിച്ചു. ബാൾട്ടിക് കടലിൽ സാധാരണ കപ്പലുകൾ സഞ്ചരിക്കുന്ന പാതയിൽവെച്ച് റഷ്യൻ യുദ്ധക്കപ്പലിനുനേരെ യുക്രെയ്ൻ നടത്തുന്ന ആദ്യ ഡ്രോൺ ആക്രമണമാണിത്.

ബുധനാഴ്ച രാവിലെ 5:30-ഓടെ ഫിൻലൻഡ് തീരത്തുനിന്നും മാറിയുള്ള ഇടുങ്ങിയ കടൽഭാഗത്ത് വെച്ചാണ് ‘നാരോ-ഫോമിൻസ്ക്’ എന്ന റഷ്യൻ യുദ്ധക്കപ്പലിനുനേരെ ആക്രമണമുണ്ടായത്. കാലിബർ, ഒനിക്സ് ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ബുയാൻ-എം വിഭാഗത്തിൽപ്പെട്ട ചെറിയ കോർവെറ്റ് കപ്പലാണിത്. ഈ കപ്പലിൽനിന്ന് ആക്രമണത്തിനുശേഷം പുകയുയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിന്നീട് കപ്പൽ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങുകയും ചെയ്തു.

ഉസ്ത്-ലൂഗ എണ്ണ ടെർമിനലിലെ സംഭരണ ടാങ്കുകൾക്ക് രാത്രിയിൽ തീപിടിക്കുകയും തുറമുഖത്തെ തീയും പുകയും എസ്തോണിയൻ അതിർത്തിക്ക് അപ്പുറത്തുനിന്ന് വ്യക്തമായി കാണാൻ സാധിക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. റഷ്യൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ തകർക്കപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ റഷ്യൻ നാവികസേനയ്ക്കുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button