മാൾട്ടാ വാർത്തകൾ

ബിർകിർകരയിൽ കാറിടിച്ച് 24കാരന് ഗുരുതര പരിക്ക്

ബിർകിർകരയിൽ കാറിടിച്ച് ബാല്സൻ സ്വദേശിയായ 24കാരന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിലാണ് യുവാവിന് പരിക്കേറ്റത്.

രാവിലെ 8.45ഓടെ മിഡിന റോഡിൽ വാഹനാപകടം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, വീഡ് ഇൽ-ഗ്ഝെയിൻ സ്വദേശിയായ 53കാരൻ ഓടിച്ചിരുന്ന ഫോർഡ് ഫിയസ്റ്റ കാറാണ് യുവാവിനെ ഇടിച്ചതെന്ന് കണ്ടെത്തി.

അപകടത്തിൽ പരിക്കേറ്റ യുവാവിന് സംഭവസ്ഥലത്ത് വെച്ച് തന്നെ വൈദ്യസഹായം നൽകി. തുടർന്ന് ആംബുലൻസിൽ മേറ്റർ ഡെയ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് യുവാവിന് ഗുരുതര പരിക്കുകളേറ്റതായി മെഡിക്കൽ അധികൃതർ സ്ഥിരീകരിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button