മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾസ്പോർട്സ്

മാൾട്ട വനിതാ ക്രിക്കറ്റ് ടീമിൻറെ പ്രഥമ ക്രിക്കറ്റ് പരമ്പരയിൽ മാൾട്ടയ്ക്ക് വിജയം. മലയാളികൾക്ക് അഭിമാനമായി ടീമിൽ ആറു മലയാളികൾ .

ഇഫോവ് : റൊമാനിയിലെ ഇഫോവിൽ വച്ച് നടന്ന കോണ്ടിനെന്റൽ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ മാൾട്ട വനിതാ ക്രിക്കറ്റ് ടീമിന് ഏകപക്ഷീയ വിജയം. വനിതാ ടീമിൻറെ പ്രഥമ ക്രിക്കറ്റ് പരമ്പര ആയിരുന്നു. മൂന്നു മത്സരം അടങ്ങിയ പരമ്പര 3-0 -ന് മാൾട്ട സ്വന്തമാക്കി.

ആദ്യ മത്സരം 32 റൺസിനും ,രണ്ടാം മത്സരം ആറു വിക്കറ്റിനും , അവസാന മത്സരം എട്ടു വിക്കറ്റിനുമാണ് മാൾട്ട വിജയം സ്വന്തമാക്കിയത്.

മലയാളികൾക്ക് അഭിമാനമായി രമ്യ വർഗീസ് , അൻവി വിമൽ , കുക്കു നിധിൻ , അനീറ്റ സന്തോഷ്‌ , അനുപമ രമേഷ് , ഷംല ജംഷീദ് എന്നിവർ രാജ്യത്തെ പ്രതിനിധീകരിച്ച് ടീമിൽ ഉണ്ടായിരുന്നു. മത്സര വിജയത്തിന് വിലപ്പെട്ട സംഭാവനകളും ഇവർ നൽകി.

ആദ്യ മത്സരത്തിൽ അനുപമ രമേശൻ ബാറ്റിങ്ങിൽ 11 റൺസും ബൗളിങ്ങിൽ നാല് ഓവറിൽ ആറു റൺന് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും നേടിയ ഓൾറൗണ്ട് പ്രകടനമാണ് വിജയത്തിൽ നിർണായകമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button