അന്തർദേശീയം

കശ്മീരിൽ ഭീകരാക്രമണം; ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തി ഭീകരർ; പ്രദേശം വളഞ്ഞ് സൈന്യം


ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. പത്താനിലെ ഗോഷ്ബുഗ് ഏരിയയിൽ ഗ്രാമമുഖ്യനായ മൻസൂർ അഹമ്മദ് ബംഗ്രൂവിനെയാണ് ഭീകരർ കൊലപ്പെടുത്തിയത്.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുന്നുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. സമീപകാലത്ത് പുൽവാമയിലും ഷോപ്പിയാനിലും നടന്ന ഭീകരപ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ചവരെയാണ് സൈന്യം വധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button