അന്തർദേശീയം

ഗാസ മെഡിക്കൽ കോംപ്ലക്‌സിനുനേരെ ഇസ്രയേൽ മിസൈലാക്രമണം; ആറുപേർ കൊല്ലപ്പെട്ടു

ഗാസ : തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ മെഡിക്കൽ കോംപ്ലക്‌സിനുനേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ ആറ് പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഇരുപത്‌ പേർക്ക് പരിക്കേറ്റു. മെഡിക്കൽ കോംപ്ലക്‌സിനുള്ളിലെ അൽ-യാസിൻ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് മിസൈൽ പതിച്ചത്.

തെക്കൻ ഗാസയിൽ നിലവിൽ പ്രവർത്തിക്കുന്ന ചുരുക്കം വലിയ ആശുപത്രികളിൽ ഒന്നാണിത്. സർജൻ ഡോ. റിസ്ഖ് അബു ഷൈറയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആശുപത്രി വളപ്പിനുള്ളിൽ ഒളിച്ചിരുന്ന ഹമാസ്‌ കമാൻഡർ മുഹമ്മദ് അബു ഇസ്‌മായിൽ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.

ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button