കേരളം

പ്രവാസി കേരളീയരുടെ മക്കൾക്ക് നോർക്ക റൂട്ട്സ് ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നു. നോർക്ക റൂട്ട്സ് ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ള വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാത്ത പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾ സ്‌കോളർഷിപ്പിന് അർഹരാണ്.

2026-27 വർഷം റെഗുലറായി ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും പഠിക്കുന്ന കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പഠിക്കുന്ന കോഴ്‌സിന് വേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് ലഭിച്ചിട്ടുള്ളവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനവും ആയിരിക്കണം. യോഗ്യരായവർക്ക് www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button