അന്തർദേശീയം

അത്താഴവിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു

വാഷിങ്ടൺ ഡിസി : വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

അമേരിക്കന്‍ സമയം ശനിയാഴ്ച രാത്രി നടന്ന അത്താഴ വിരുന്നില്‍ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയില്‍നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button