യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഹംഗറിയിൽ പീറ്റർ മഗ്യാർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബുഡാപെസ്റ്റ് : ഹംഗറിയിൽ 16 വർഷത്തെ ഒർബാൻ ഭരണത്തിന് അറുതി വരുത്തിയ ടിസ്സ പാർട്ടിയുടെ പീറ്റർ മഗ്യാർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞമാസമായിരുന്നു ഹംഗറിയിൽ തെരഞ്ഞെടുപ്പ് നടന്നത്. 199ൽ, 141സീറ്റും ടിസ്സ പാർട്ടി സ്വന്തമാക്കിയ തെരഞ്ഞെടുപ്പ് തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനുള്ള കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെട്ടു. യൂറോപ്യൻ യൂനിയനിൽനിന്ന് ഹംഗറി പിന്മാറണമെന്ന പക്ഷക്കാരനായിരുന്നു ഒർബാൻ. പകരം വന്നിരിക്കുന്നത് യൂനിയനോട് അനൂകൂല നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ്. മഗ്യാറിന്റെ സത്യപ്രതിജ്ഞ നേരിൽ കാണാൻ പാർലമെന്റിന് പുറത്തുള്ള ചത്വരത്തിൽ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി.



