അന്തർദേശീയം

ഫ്ലോറിഡയിൽ ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്

വാഷിങ്ടൺ ഡിസി : ഫ്ലോറിഡയിലെ മിയാമി ബീച്ചിന് സമീപം പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഹൗളോവർ സാൻഡ്‌ബാറിൽ ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്. ശനിയാഴ്ചയാണ് സംഭവം. പാചകവാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

അപകടമുണ്ടായ ഉടൻ മിയാമി-ഡേഡ് ഫയർ റെസ്ക്യൂ യൂണിറ്റുകൾക്ക് പുറമെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ, യുഎസ് കോസ്റ്റ് ഗാർഡ് എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇരുപതിലധികം രക്ഷാസേന യൂണിറ്റുകളാണ് സ്ഥലത്ത് വിന്യസിക്കപ്പെട്ടത്.

പരിക്കേറ്റ 11 പേരെയും ഉടനടി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button