യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുകെയിൽ വംശീയാധിക്ഷേപം നേരിട്ടെന്ന് ഇന്ത‍്യൻ വിദ‍്യാർഥിനി

ലണ്ടൻ : യുകെയിൽ വച്ച് വംശീയാധിക്ഷേപം നേരിട്ടെന്നും അത് തന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കിയെന്നും ഇന്ത‍്യൻ യുവതി. ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിക്കുന്ന പിഎച്ച്ഡി വിദ‍്യാർഥിനിയായ കാമാക്ഷിയാണ് ദുരനുഭവം നേരിട്ടത്.

സാധനങ്ങൾ വാങ്ങികൊണ്ടിരിക്കുന്നതിനിടെ ഒരു വെള്ളക്കാരിയായ അപരിചിത തന്നെ സമീപിക്കുകയും തന്നിൽ നിന്നും മോശമായ ദുർഗന്ധം വരുന്നുണ്ടെന്ന് പറയുകയും ചെയ്തെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

താൻ നേരിട്ട ദുരനുഭവം ഒറ്റപ്പെട്ട സംഭവമല്ലെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. തന്‍റെ പിതാവിന് ഏറ്റവും പ്രിയപ്പെട്ട പെർഫ‍്യൂമാണ് താൻ അന്ന് ഉപ‍യോഗിച്ചിരുന്നതെന്നും ഈ അനുഭവം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും യുകെയിൽ പലപ്പോഴും താൻ ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും കാമാക്ഷി കൂട്ടിച്ചേർത്തു. ഇതിനോടകം നിരവധി പേരാണ് കാമാക്ഷിയെ പിന്തുണച്ചും എതിർത്തും വിഡിയോയുടെ താഴെ കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button