കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്സിൽ ജർമൻ ഭാഷാ പരിശീലകർക്ക് അവസരം

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) ജർമൻ ഭാഷാ പരിശീലകരെ നിയമിക്കുന്നു. സ്ഥാപനത്തിന്റെ വിദേശ ഭാഷാ പരിശീലന കേന്ദ്രങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഒക്ടോബർ 22 വരെ അപേക്ഷ സമർപ്പിക്കാം.
യോഗ്യത
GOETHE/TELC/OSD B2 ലെവൽ സർട്ടിഫിക്കേഷനും, ജർമ്മൻ ഭാഷാ പരിശീലന രംഗത്ത് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
C-ലെവൽ സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന നൽകും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ഭാഷാ സർട്ടിഫിക്കേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇ-മെയിൽ വഴി അയയ്ക്കണം.
അപേക്ഷിക്കേണ്ട ഇ-മെയിൽ : [email protected]
അവസാന തീയതി : 2026 ഒക്ടോബർ 22
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫോൺ: 9446094595
ലാൻഡ്ലൈൻ: 0471-2329440, 0471-2329441, 0471-2329442



