മാൾട്ടാ വാർത്തകൾ

ഹാൽ ഫറൂജിൽ ഫാക്ടറിയിൽ വാനിനും കോൺക്രീറ്റ് മിക്സർ ട്രക്കിനും ഇടയിൽ കുടുങ്ങി 65കാരന് ദാരുണാന്ത്യം

ഫാക്ടറിയിൽ വാനിനും കോൺക്രീറ്റ് മിക്സർ ട്രക്കിനും ഇടയിൽ കുടുങ്ങി 65 വയസ്സുകാരന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ ഹാൽ ഫാറൂഗിലെ (Ħal Farruġ) ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ഇറ്റാലിയൻ പൗരനാണ് മരിച്ചത്. അപകടവിവരമറിഞ്ഞ് മെഡിക്കൽ സംഘം സ്ഥലത്തെത്തി ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

രാവിലെ 07:15-ഓടെയാണ് അപകടവിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. സെബുഗ് (Żebbuġ) സ്വദേശിയായ 57-കാരൻ ഓടിച്ചിരുന്ന വാനിനും സിമന്റ് മിക്സർ ട്രക്കിനും ഇടയിൽ ഇദ്ദേഹം കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ മജിസ്‌ട്രേറ്റ് ഫിലിപ്പ് ഗാലിയ ഫാറൂഗിയയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പോലീസും ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയും (OHSA) സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button