മാൾട്ടാ വാർത്തകൾ
റിക്കോ ബബിൾ മിൽക്ക് ടീ ഡ്രിങ്കിനെതിരെ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ്

പ്രമുഖ ബ്രാൻഡായ ‘റിക്കോ’യുടെ (RICO) ബബിൾ മിൽക്ക് ടീ പാനീയത്തിന്റെ ഉപയോഗത്തിനെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അടിയന്തര മുന്നറിയിപ്പ്. ഈ ഉൽപ്പന്നത്തിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ ‘E110’ (സൺസെറ്റ് യെല്ലോ) എന്ന കൃത്രിമ നിറം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അനുവദനീയമായ പരിധിക്കപ്പുറം ഈ രാസവസ്തു അടങ്ങിയിരിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ഈ പാനീയം യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.
ഉൽപ്പന്നം വാങ്ങിയവർ അത് ഉപയോഗിക്കാതെ സുരക്ഷിതമായി നശിപ്പിക്കുകയോ, വാങ്ങിയ കടകളിൽ തിരികെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഉൽപ്പന്നത്തിന്റെ വിവരങ്ങൾ:
-
ബ്രാൻഡ് : റിക്കോ (RICO)
-
ഉൽപ്പന്നം : ബബിൾ മിൽക്ക് ടീ ഡ്രിങ്ക് (340 ml)
-
ബാച്ച് നമ്പർ : 8720663431295
-
കാലാവധി (Best Before Date) : 13/01/2028



