മാൾട്ടാ വാർത്തകൾ

ബിർക്കിർക്കാറയിൽ വാഹനാപകടം; 69കാരന് ഗുരുതര പരിക്ക്

ബിർക്കിർക്കാറയിലെ ഡൺ കാർം സ്ട്രീറ്റിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയുണ്ടായ വാഹനാപകടത്തിൽ 69കാരന് ഗുരുതരമായി പരിക്കേറ്റു.

ബിർകിർകാര സ്വദേശിയായ 88-കാരൻ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാറും 35-കാരനായ ക്രൊയേഷ്യൻ പൗരൻ ഓടിച്ചിരുന്ന ഓഡി എ3 കാറും അപകടത്തിൽപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

നിയന്ത്രണം വിട്ട് എതിർദിശയിലുള്ള ലൈനിലേക്ക് കടന്ന ഓഡി കാർ, ഇക്ലിനിൽ താമസിക്കുന്ന 69-കാരൻ ഓടിച്ചിരുന്ന മസ്ദ ഡെമിയോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ മസ്ദ ഡ്രൈവർക്ക് സ്ഥലത്തെത്തിയ മെഡിക്കൽ സംഘം പ്രഥമശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ മാറ്റർ ഡെയ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റ് രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button