കേരളം

ചാലക്കുടിയിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികൾ മരിച്ച നിലയിൽ

ചാലക്കുടി : തൃശ്ശൂർ ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ മുപ്പത്തിനാലുകാരൻ ഉമിത്ത്, ഭാര്യ മുപ്പതുകാരി രാധ എന്നിവരാണ് മരിച്ചത്. ഭാര്യയെ ശ്വാസം മുട്ടിച്ചോ മറ്റോ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

നാല് മാസം മുൻപാണ് ഇവർ പോട്ടയിലെ ഈ പ്രദേശത്ത് താമസത്തിനായി എത്തിയത്. ഒരു ഐടി ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഔട്ട് ഹൗസിലാണ് ദമ്പതികൾ താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കാണാതിരുന്നതിനെത്തുടർന്ന് പരിസരവാസികൾക്കും വീട്ടുടമയ്ക്കും സംശയം തോന്നിയിരുന്നു. വിവരം അറിയിച്ചതനുസരിച്ച് ചാലക്കുടി ലോക്കൽ പൊലീസും വീട്ടുടമയും ചേർന്ന് സംഭവസ്ഥലത്തെത്തി വീടിന്റെ വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുട്ടുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button