യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുകെയിൽ കുടിയേറ്റവിരുദ്ധ വികാരവും വംശീയ അധിക്ഷേപവും രൂക്ഷമാകുന്നു; എൻഎച്ച്എസിൽ വെള്ളക്കാരല്ലാത്തവരുടെ ചികിത്സ വേണ്ടെന്ന് രോഗികള്‍

ലണ്ടൻ : യുകെയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വർധിച്ച കുടിയേറ്റവിരുദ്ധ വികാരത്തിനൊപ്പം വംശീയ അധിക്ഷേപവും രൂക്ഷമാകുന്നതിന്റെ നേർക്കാഴ്ചയായി ‌എൻഎച്ച്എസ് ജീവനക്കാരുടെ അനുഭവങ്ങൾ. സൊസൈറ്റി ഓഫ് റേഡിയോഗ്രഫേഴ്സ് അംഗങ്ങൾക്കിടയിൽ നടത്തിയ സർവേയിലാണ് എൻഎച്ച്എസിൽ (നാഷനൽ ഹെൽത്ത് സർവീസ്) വെള്ളക്കാരല്ലാത്ത ജീവനക്കാർക്കുനേരെ വംശീയ അധിക്ഷേപം വർധിക്കുന്നതായി വ്യക്തമായത്. വെള്ളക്കാരല്ലാത്ത ആരോഗ്യപ്രവർത്തകരുടെ ചികിത്സ സ്വീകരിക്കാൻ മടിക്കുന്ന രോഗികളുടെ എണ്ണവും കൂടുന്നു.

തദ്ദേശീയർക്കു ജോലി ഉറപ്പാക്കാനും വിദേശികളെ ആശ്രയിക്കുന്നതു കുറയ്ക്കാനും സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന പുതിയ കുടിയേറ്റ നയം മൂലം എൻഎച്ച്എസിലെ ഇന്ത്യക്കാരുടെ എണ്ണവും കുറയുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button