മാൾട്ടാ വാർത്തകൾ
റോഡ് പണി നടത്തുന്നതിനിടെ ഡ്രെയിനേജ് പൈപ്പ് തകർന്നു; സ്ലീമയിലെ ക്വി-സി-സാന ബീച്ച് താൽക്കാലികമായി അടച്ചു

റോഡ് പണി നടത്തുന്നതിനിടെ കരാറുകാരൻ അബദ്ധത്തിൽ ഡ്രെയിനേജ് പൈപ്പ് തകർത്തതിനെത്തുടർന്ന് സ്ലീമയിലെ ക്വി-സി-സാന ബീച്ച് (Qui-Si-Sana Beach) താൽക്കാലികമായി അടച്ചു.
ഡ്രെയിനേജ് പൈപ്പിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി സ്ലീമ ലോക്കൽ കൗൺസിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വാട്ടർ സർവീസസ് കോർപ്പറേഷൻ (WSC) അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്.
“അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെയും, കടൽ വെള്ളം കുളിക്കാൻ സുരക്ഷിതമാണെന്ന് അധികൃതർ സ്ഥിരീകരിക്കുന്നതുവരെയും പൊതുജനങ്ങൾ ഈ നിർദ്ദേശം പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ സമയത്ത് ആരും കടലിൽ ഇറങ്ങരുത്,” എന്ന് ലോക്കൽ കൗൺസിൽ വ്യക്തമാക്കി.
ഡബ്ലിയു എസ് സിയുമായും മറ്റ് ബന്ധപ്പെട്ട അധികൃതരുമായും സഹകരിച്ച് സ്ഥിതിഗതികൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും, വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്നും കൗൺസിൽ അറിയിച്ചു.



