മാൾട്ടാ വാർത്തകൾ

ഫ്രീപോർട്ടിൽ എത്തിയ ചരക്കുകപ്പലിൽ നിന്ന് 14 ലക്ഷം യൂറോ വിലമതിക്കുന്ന 14 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

ഫ്രീപോർട്ടിൽ എത്തിയ ചരക്കുകപ്പലിൽ നിന്ന് 14 ലക്ഷം യൂറോ വിലമതിക്കുന്ന 14 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. കപ്പലിന്റെ എൻജിൻ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കപ്പൽ ഫ്രീപോർട്ടിൽ നങ്കൂരമിട്ടതിന് തൊട്ടുപിാലെയാണ് കപ്പൽ ക്യാപ്റ്റൻ ഇക്കാര്യം അധികാരികളെ അറിയിച്ചത്. ഒക്ടോബർ 21-ന് പതിവ് ശുചീകരണത്തിനിടയിൽ കപ്പലിലെ ജീവനക്കാർ വലയിൽ പൊതിഞ്ഞ നിലയിൽ ഒരു കറുത്ത ബാഗ് ശ്രദ്ധിച്ചിരുന്നു.

ഇതിൽ എന്തോ നിയമവിരുദ്ധമായ വസ്തു ഉണ്ടെന്ന് സംശയിച്ച ജീവനക്കാർ ബാഗ് സുരക്ഷിതമായി സീൽ ചെയ്തുവെച്ചു. തുടർന്ന് കപ്പൽ ഫ്രീപോർട്ടിൽ എത്തിയപ്പോൾ അവർ അത് പോലീസിന് കൈമാറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ ഓരോ കിലോഗ്രാം വീതമുള്ള 14 പാക്കറ്റുകളിലായി കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു.

ലൈബീരിയയിൽ രജിസ്റ്റർ ചെയ്തതാണ് ഈ കപ്പൽ എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരും പോലീസ് അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.

ഒക്ടോബർ 17-ന് പനാമയിൽ നിന്ന് പുറപ്പെട്ട കപ്പൽ, ഫ്രീപോർട്ടിൽ എത്തിയ ശേഷം ഇറ്റലിയിലെ ജിയോയ തൗറോ തുറമുഖത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് സംഭവം. സംഭവത്തിൽ മജിസ്ട്രേറ്റ് ഫിലിപ്പ് ഗാലിയ ഫാറുഗിയയെ വിവരമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മജിസ്ട്രേറ്റ് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button