കേരളം

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ

ഓയൂർ : ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയകേസിൽ ദമ്പതികൾ അറസ്റ്റിൽ. ചെട്ടികുളങ്ങര കണ്ണമംഗലം ഇലഞ്ഞിവേലിത്തറയിൽ ബിജു ബാലൻ (52), ഭാര്യ രശ്മി ബിജു (44) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ്‌ചെയ്തത്. ഓയൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാൾക്ക് ഓസ്ട്രേലിയയിൽ ജോലിയും പൗരത്വവും വാഗ്ദാനം നൽകി 10.5 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

പണം കൈപ്പറ്റിയ ശേഷം മുങ്ങിയ ഇവർക്കെതിരെ 2025 ഒക്ടോബറിൽ കേസെടുത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളം മരടിൽവച്ച്‌ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ വിവാഹ വാഗ്ദാനം നൽകി 15 ലക്ഷം തട്ടിയതിനും കായംകുളം സ്റ്റേഷൻ പരിധിയി‌ൽ ബിസിനസ്‌ വാഗ്ദാനംചെയ്ത് 20 ലക്ഷം തട്ടിയതിനും കണ്ണൂർ പഴയങ്ങാടി സ്റ്റേഷനിൽ വിസ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതിനും ചവറയിൽ ഒരാളുടെ 13 ലക്ഷം രൂപ തട്ടിയെടുത്തതിനും എറണാകുളത്ത് വാഹനം തട്ടിയെടുത്ത് മറിച്ചുവിറ്റതിനും കോഴിക്കോട് വിസ വാഗ്ദാനംചെയ്ത് 85 ലക്ഷം തട്ടിയെടുത്തുമടക്കം നിരവധി കേസുകളുണ്ട്. തൃശ്ശൂരിലും തിരുവന്തന്തപുരത്തും പാലക്കാടും പ്രതികൾക്കെതിരെ തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button