കേരളം

താമരശേരി ചുരം കൊക്കയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

താമരശേരി : താമരശേരി ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. എട്ട്-ഒമ്പത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവപം ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു.

അത്തോളി കൊളത്തൂർ സ്വദേശിയുടേത് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button