കേരളം

മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി നാളെ പറയുമെന്ന് പി.സി ജോര്‍ജ്.’

'തൃക്കാക്കരയിൽ പറയാൻ ഉള്ളത് പറയും, നിയമം ലംഘിക്കില്ല'

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി നാളെ പറയുമെന്ന് പി.സി ജോര്‍ജ്.’ തൃക്കാക്കരയില്‍ പറയാന്‍ ഉള്ളത് പറയും, നിയമം ലംഘിക്കില്ല.
കുശുമ്ബ് കൊണ്ടാണ് മുഖ്യമന്ത്രി ജയിലിലേക്ക് അയച്ചത്. ബി.ജെ.പി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് അഭിപ്രായമില്ല.അതുകൊണ്ട് തന്നെ സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ഒരു മതത്തെയും വിമര്‍ശിക്കാന്‍ താനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പൂജപ്പുര ജയിലിനെതിരെയും ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു. ‘ജയിലില്‍ ഉപദേശക സമിതി ചേരുന്നില്ലെന്നും അതിനാലാണ് ജയിലില്‍ ഉള്ളവരെ പുറത്തു വിടാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതില്‍ ഇടപെടാന്‍ അനുവാദമില്ല. ജയില്‍ സമിതി ചേരണം.രോഗികള്‍ ജയിലില്‍ ബുദ്ധിമുട്ടുന്നു ഇവരെ അവസാന കാലത്തു കുടുംബതിനൊപ്പം വിടണമെന്നും’ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button