കേരളം
ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കൊണ്ടുപോയ 25 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി
തൃശൂര്‍ : ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗറില്‍നിന്ന് രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ പരിസരത്തുനിന്നാണ് പണം പിടികൂടിയത്.
കൊളപ്പുള്ളി സ്വദേശിയായ ജയൻ പൊലീസ് കസ്റ്റഡിയിലാണ്.. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് കാറില്‍ സൂക്ഷിച്ച പണം കണ്ടെത്തിയത്. കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്.
വീടിന്റെ നിര്‍മാണ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പണമാണെന്നാണ് ഇവരുടെ വിശദീകരണം. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് കടക്കുമെന്ന് ഇൻകം ടാക്സ് അറിയിച്ചു.