മാൾട്ടാ വാർത്തകൾസ്പോർട്സ്

മാൾട്ട സോഫ്റ്റ്ബാൾ ലീഗിന്റെ ആദ്യ ചാമ്പ്യൻമാരായി ഉഗ്വാലി 25


മാൾട്ട സോഫ്റ്റ്ബാൾ ലീഗിന്റെ ആദ്യ കിരീടത്തിൽ മുത്തമിട്ടു ഉഗ്വാലി 25. ഫൈനൽ മത്സരത്തിൽ എം. എം. എ. ടൈറ്റാൻസ് നെ 4റൺസിനു തോൽപ്പിച്ചാണ് ഉഗ്വാലി 25 കിരീടം നേടിയത്. അത്യന്തം ആവേശ്ശകരമായ മത്സരത്തിൽ അവസാന പന്തിലാണ് ഉഗ്വാലി 25 ജയിച്ചത്. ജയപരാജയങ്ങൾ മാറിമറഞ്ഞ മത്സരത്തിൽ അവസാന ഓവറിലെ കൃത്യമായ ബൗളിങ്ങിലൂടെ ഉഗ്വാലി 25 വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉഗ്വാലി25 6 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് നേടി. മറുപടി ബാറ്റിംഗിനു ഇറങ്ങിയ എം. എം. എ യുടെ ഇന്നിങ്സ് 6 ഓവറിൽ 4 വിക്കറ്റിനു 85 റൺസിൽ അവസാനിച്ചു.പുറത്താകാതെ ഉജ്ജ്വലമായി ബാറ്റ് ചെയ്ത് 61 റൺസ് നേടിയ ഉഗ്വാലി 25 ന്റെ അരുൺ ആണ് കളിയിലെ താരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button