ദേശീയം

കശ്‌മീരിൽ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 36 മരണം; നിരവധിപേർക്ക്‌ പരിക്ക്

ശ്രീനഗർ > കശ്‌മീരിൽ ബസ് മലയിടുക്കിൽ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 36 മരണം. നിരവധി പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പലരുടേയും നില ഗുരുതരമാണ്‌. ദോഡ ജില്ലയിൽ അസ്സർ പ്രദേശത്താണ് അപകടമുണ്ടായത്. ബതോടെ കിഷ്ത്വാർ ദേശീയ പാതയിൽ അസ്സർ ത്രുങ്കൽ ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും 300 അടി താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ജമ്മു ഡിവിഷണൽ കമ്മിഷണർ രമേഷ് കുമാർ‌ പറഞ്ഞു.
പരിക്കേറ്റ ആളുകളെ ദോഡയിലും കിഷ്ത്വാറിലുമുള്ള സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ആളുകളെ എയർലിഫ്റ്റ് ചെയ്യുന്നതിന് ഹെലികോപ്‌ടർ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button