കേരളം

ജര്‍മനിയിൽ ഇലക്ട്രീഷ്യൻ, ഷെഫ് വിഭാഗത്തിൽ ഒഴിവുകൾ; ഭാഷാ പ്രശ്നമല്ല, നിയമനം നോർക്ക വഴി

കൊച്ചി : ജർമനിയിൽ ജോലി നേടാൻ മികച്ച അവസരം. വിവിധ സ്ഥാപനങ്ങളിലേയ്ക്ക് ഇലക്ട്രീഷ്യൻ, ഷെഫ് തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.
ഇലക്ട്രീഷ്യന്‍

ഇലക്ട്രീഷ്യന്‍ തസ്തികയിലേയ്ക്ക് ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സില്‍ എഞ്ചിനിയറിങ്ങില്‍ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തിപരിചയവും വേണം. 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുളളവര്‍ അപേക്ഷിക്കേണ്ടതില്ല.

ഇലക്ട്രിക്കൽ & കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരുമാകണം അപേക്ഷകര്‍. 20 ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഷെഫ്

ഷെഫ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി, ടൂറിസം & ട്രാവൽ മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും ബിരുദം നേടിയിരിക്കണം. നാലു വര്‍ഷത്തെ ബിരുദം നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഷെഫ് തസ്തികയിൽ 20 ഒഴിവുകളാണ് ഉള്ളത്.

അപേക്ഷിക്കുന്നതിന് ജര്‍മ്മന്‍ ഭാഷാ യോഗ്യത അനിവാര്യമല്ല. നിലവില്‍ ജര്‍മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1,A2,B1,B2) മുന്‍ഗണന ലഭിക്കുന്നതാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജര്‍മന്‍ ഭാഷാപഠനത്തിന് തയ്യാറാകുന്നവരാകണം അപേക്ഷകര്‍.

ബി-വണ്‍ വരെയുളള ജര്‍മന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങള്‍, ജർമനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.

താത്പര്യമുള്ളവർ വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട്, ഭാഷായോഗ്യത എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2026 ഏപ്രില്‍ 30 നകം അപേക്ഷ നല്‍കേണ്ടതാണ്. പ്രായപരിധി: 2026 മെയ് 31-നകം 35 വയസ്സ് കവിയരുത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ജർമൻ സര്‍ക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button