അന്തർദേശീയം

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

മോസ്‌കോ : റഷ്യയിലേക്ക് യുക്രൈയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെന്‍ഡ്ഷിക് ബീച്ചിന് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു.

ബീച്ചിലേക്ക് ഡ്രോണ്‍ പതിക്കുന്നതും തുടര്‍ന്നു വന്‍ സ്‌ഫോടനം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ജനവാസ മേഖലകളെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ മനഃപൂര്‍വം നടത്തിയ ഭീകരാക്രമണമാണ് ഇതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു. എന്നാല്‍ ആക്രമണത്തെക്കുറിച്ച് യുക്രൈയ്‌ന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

ആക്രമണത്തില്‍ പരിക്കേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമാണെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈനിക താവളങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാര്‍ക്കു നേരെ യുക്രെയ്ന്‍ ഭരണകൂടം നടത്തിയ ആസൂത്രിത ആക്രമണമാണിതെന്ന് ക്രാസ്‌നോദര്‍ റീജിയന്‍ ഗവര്‍ണര്‍ വെന്യാമിന്‍ കൊണ്ട്രാറ്റിയേവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button