കേരളം

പ്രവാസി കുടുംബങ്ങള്‍ക്കായി നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സില്‍ ചേരാം

തിരുവനന്തപുരം : 2026 മാര്‍ച്ച് മാസത്തിലാണ് നോര്‍ക്ക കെയര്‍ പ്ലസ് ആരംഭിച്ചത്. ഏപ്രില്‍ 12 വരെ നടന്ന എന്റോള്‍മെന്റിലൂടെ 32,000 പ്രവാസി കുടുംബങ്ങള്‍ അംഗങ്ങളായി. 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപ എന്നിങ്ങനെയുള്ള 7 വിവിധ സ്ലാബുകളില്‍ പദ്ധതി ലഭ്യമാണ്. പോളിസികളില്‍ ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉള്‍പ്പെടുത്താം. നിലവില്‍ നോര്‍ക്ക കെയറില്‍ ഉള്ളവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസില്‍ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെയുള്ള പോളിസികളില്‍ സമാന തുക ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് പരിരക്ഷയായി ഐ.ഡി കാര്‍ഡ് ഉടമയ്ക്ക് ലഭിക്കും. നോര്‍ക്ക പ്രവാസി ഐ.ഡി, വിദേശത്തുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്കാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യാനാകുക.

5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് പരിരക്ഷയുമാണ് നോര്‍ക്ക കെയര്‍ നല്‍കുന്നത്. 2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച ആദ്യഘട്ട എന്റോള്‍മെന്റില്‍ 136 രാജ്യങ്ങളില്‍ നിന്നായി 1,32,034 പ്രവാസി കുടുംബങ്ങള്‍ എന്റോള്‍ ചെയ്തു. ഇതുവഴി ഏകദേശം അഞ്ച് ലക്ഷത്തോളം കുടുംബാംഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നു. പ്രൈമറി മെമ്പറായ നോര്‍ക്ക ഐ.ഡി കാര്‍ഡ് ഉടമയ്ക്ക് മാത്രമാണ് ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് പരിരക്ഷ ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി സഹകരിച്ച്, കേരളത്തിലെ 618 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000-ത്തോളം ആശുപത്രികള്‍ വഴി പദ്ധതി പ്രകാരം ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നു. 2026 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതികളിലൂടെ 31,660 ക്ലെയിമുകളിലായി 227 കോടി രൂപയിലധികം ധനസഹായം നല്‍കിയിട്ടുണ്ടെന്നും രാജേഷ് മാധവന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button