കേരളം
പ്രവാസികള്‍ക്ക് പരാതികള്‍ ഇനി ഓണ്‍ലൈനായി നല്‍കാം

തിരുവനന്തപുരം : പ്രവാസികള്‍ക്ക് ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. ഭാരതീയര്‍ (കേരളീയര്‍) പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ നവീകരിച്ച വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിലൂടെ പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം.
കേരളീയരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ക്ഷേമത്തിനാവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമാണ് പ്രവാസി ഭാരതീയര്‍ കമ്മീഷന് രൂപീകരിച്ചത്.
2015ലെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന് ആക്ട് പ്രകാരമാണ് കമ്മീഷന് രൂപീകരിച്ചത്. പുതിയ വെബ്സൈറ്റ് https://nricommission.kerala.gov.in/ നിലവില്‍ വന്നതോടെ പ്രവാസികളായ കേരളീയര്‍ക്കും അവരുടെ ആശ്രിതര്‍ക്കും കമ്മീഷനില്‍ പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും പരാതി പരിഹാര സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്താനും കഴിയും.



