മാൾട്ടാ വാർത്തകൾ

മാർപാപ്പ മാൾട്ടയിൽ; എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം


രണ്ടു ദിവസത്തെ സന്ദർശനത്തിനായി കത്തോലിക്കാസഭയുടെ പരമോന്നത തലവൻ ഫ്രാൻസിസ് മാർപാപ്പ മാൾട്ടയിൽ എത്തി.. ഇന്ന് രാവിലെ 10.45ന് മാർപാപ്പ ഫ്ലോറിയാനയിൽ എത്തും. അവിടുന്ന് പ്രത്യേകം സജ്ജീകരിച്ച തുറന്ന വാഹനത്തിൽ വലേറ്റ സെൻറ് ജോർജ് സ്ക്വയർയിൽ എത്തും.. മാർപാപ്പയെ കാണാൻ ആഗ്രഹിക്കുന്നവർക്ക് വലേറ്റ വാട്ടർ ഫൗണ്ടൻ തുടങ്ങി സെൻറ് ജോർജ് സ്ക്വയർ വരെയുള്ള റോഡിൻ്റെ ഇരു വശങ്ങളിൽ നിന്ന് മാർപാപ്പയെ നേരിട്ട് കാണാൻ സാധിക്കും.. സെൻറ് ജോർജ് സ്ക്വയറിൽ തെരഞ്ഞെടുക്കപ്പെട്ട 2000 പേരെ മാർപാപ്പ അഭിസംബോധന ചെയ്യും… ഉച്ചതിരിഞ്ഞ് ഗോസോയിലേക്ക് തിരിക്കുന്ന മാർപാപ്പ രാത്രിയോടെ തിരിച്ചു മാൾട്ടയിലേക്ക് വരികയും ചെയ്യും… നാളെ രാവിലെ പത്തര മണിക്ക് ഫ്ലോറിയാനയിൽ വിശുദ്ധ ബലി അർപ്പിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button