മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾക്കായുള്ള യുഎൻ ഉടമ്പടി സമിതിയുടെ സഹ-അധ്യക്ഷ സ്ഥാനത്തേക്ക് മാൾട്ട തെരഞ്ഞെടുക്കപ്പെട്ടു

മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര ഉടമ്പടിയുടെ കരട് തയ്യാറാക്കുന്നതിനുള്ള സമിതിയുടെ സഹ-അധ്യക്ഷ സ്ഥാനത്തേക്ക് (co-facilitator) മാൾട്ട തെരഞ്ഞെടുക്കപ്പെട്ടു. മാൾട്ടീസ് വിദേശകാര്യ മന്ത്രി ക്രിസ് ഫിയർണാണ് (Chris Fearne) എക്സിലൂടെ (X) ഈ വിവരം അറിയിച്ചത്.
ഉടമ്പടിയുടെ നടപ്പാക്കലും അവലോകന സംവിധാനങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് ലെസോത്തോയ്ക്കൊപ്പം (Lesotho) മാൾട്ട നേതൃത്വം നൽകും. ജനീവയിലെ മാൾട്ടീസ് സംഘം വർഷങ്ങളായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അർഹിച്ച അംഗീകാരമാണിതെന്ന് മന്ത്രി വിശേഷിപ്പിച്ചു.
ഒക്ടോബർ 26 മുതൽ 30 വരെ ജനീവയിൽ നടന്ന, മുതിർന്ന പൗരന്മാരുടെ മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ അന്തർ-സർക്കാർ വർക്കിംഗ് ഗ്രൂപ്പിന്റെ (Intergovernmental Working Group) രണ്ടാമത് യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
മുതിർന്ന പൗരന്മാർക്കെതിരായ വിവേചനം, ചൂഷണം, അവഗണന എന്നിവ തടയുന്നതിനും, അവർക്ക് മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക സുരക്ഷ, സ്വതന്ത്ര ജീവിത സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനും നിയമസാധുതയുള്ള അന്താരാഷ്ട്ര ചട്ടക്കൂട് രൂപീകരിക്കുകയാണ് ലക്ഷ്യമിടുന്ന ഈ ഉടമ്പടിയിലൂടെ പ്രഖ്യാപിക്കുന്നത്.



