മാൾട്ടാ വാർത്തകൾ

വാലറ്റയിലെ സൗത്ത് സ്ട്രീറ്റിൽ കടയുടെ സീലിംഗ് തകർന്നു വീണു; ആളപായമില്ല

വാലറ്റയിലെ സൗത്ത് സ്ട്രീറ്റിലുള്ള കടയിൽ സീലിംഗ് ഭാഗികമായി തകർന്നു വീണു. അപകടസമയത്ത് ഒരാൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. വെള്ളിഴാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും വൈദ്യസഹായ സംഘവും സ്ഥലത്തെത്തി. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന വ്യക്തിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം വൈദ്യസഹായം നിരസിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവം നടന്ന കെട്ടിടത്തിൽ തൊഴിൽ ആരോഗ്യ സുരക്ഷാ അതോറിറ്റിയും (OHSA) ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ അതോറിറ്റിയും (BCA) സ്ഥലത്ത് തുടരുകയാണ്. കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button