അന്തർദേശീയം

സൗദിയിലെ നജ്റാനിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം

റിയാദ് : സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ നജ്റാനിലെ സ്‌കൂളിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതായി സൗദി സിവില്‍ ഡിഫന്‍സ്. ആളപായമില്ല. നജ്റാനിലെ സിവില്‍ ഡിഫന്‍സ് അടിയന്തര പ്രതികരണ വിഭാഗങ്ങള്‍ ഉടനടി സ്ഥലത്തെത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് വക്താവിന്റെ ഔദ്യോഗിക പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് എസ്.പി.എ (SPA) റിപ്പോര്‍ട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്യുന്നതിനായി അടിയന്തിര നടപടിക്രമങ്ങള്‍ സ്വീകരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു.

അതിനിടെ, അഹദ് റഫീദയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യക്കാരനായ പ്രവാസി മരിച്ചു. ജനവാസ മേഖലയിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന ആകശത്തു വെച്ചു തന്നെ തകർത്തു. മിസൈൽ അവശിഷ്ടം താഴേക്ക് പതിച്ചാണ് ഏഷ്യക്കാരനായ പ്രവാസി മരിച്ചത്ത്. ഇതോടൊപ്പം പ്രദേശത്തെ ഒരു പള്ളിക്കും, നിർത്തിയിട്ട കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button