കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ വിലക്ക് ഏർപ്പെടുത്തി യൂറോപ്യന്‍ യൂണിയൻ

യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ സാമൂഹിക മാധ്യമ നിരോധനം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. ‘ഓരോ പ്രായത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. അതിനാല്‍, ഓരോരുത്തര്‍ക്കും അവരവര്‍ക്ക് അനുയോജ്യമായ സംരക്ഷണ തലങ്ങള്‍ ഉണ്ടായിരിക്കും,’ ഉര്‍സുല വോണ്‍ പറഞ്ഞു. 13 വയസ്സിന് താഴെ സാമൂഹിക മാധ്യമങ്ങള്‍ അനുവദിക്കില്ല. 15 വയസ്സിന് താഴെ വ്യക്തിഗത അക്കൗണ്ടുകള്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
13 മുതല്‍ 15 വയസ്സ് വരെ, മാതാപിതാക്കളോ രക്ഷകര്‍ത്താക്കളോ സജ്ജീകരിച്ച് മേല്‍നോട്ടം വഹിക്കുന്ന ‘മിനി അക്കൗണ്ടുകള്‍’ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇവയില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഉണ്ടായിരിക്കൂ, കൂടാതെ ദിവസത്തില്‍ ഒരു മണിക്കൂര്‍ എന്ന സമയപരിധി ഉണ്ടാകുമെന്നും ’15 മുതല്‍ 18 വയസ്സ് വരെ, പ്ലാറ്റ്ഫോമുകള്‍ സുരക്ഷിതമായ രൂപകല്‍പ്പന നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ച ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു.



