യൂറോപ്യൻ യൂണിയൻ വാർത്തകൾ

കൊർഫു- നൂറംബർഗ് കൊറെൻഡോൺ എയർലൈൻസ് വിമാനത്തിൽ നിന്ന് അടിയന്തര മുന്നറിയിപ്പ്; യുദ്ധവിമാനങ്ങൾ വിന്യസിച്ച് ജർമനി, ന്യുറംബർഗ് വിമാനത്താവളം താൽക്കാലികമായി അടച്ചു

കൊർഫു- നൂറംബർഗ് കൊറെൻഡോൺ എയർലൈൻസ് വിമാനത്തിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ജർമനിയിൽ യുദ്ധവിമാനങ്ങൾ പറന്നുയരുകയും ന്യുറംബർഗ് വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. വിമാനത്തിന്റെ റേഡിയോ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് മുന്നറിയിപ്പിന് കാരണമായതെന്ന് പിന്നീട് സ്ഥിരീകരിച്ചു.

മാൾട്ട ഗതാഗത മന്ത്രി ക്രിസ് ബൊണറ്റ് അറിയിച്ചതനുസരിച്ച്, മാൾട്ടയിൽ രജിസ്റ്റർ ചെയ്ത കോർൻഡൻ എയർലൈൻസിന്റെ 9H-CXD എന്ന രജിസ്ട്രേഷൻ നമ്പറുള്ള വിമാനം ഗ്രീസിലെ കോർഫുവിൽ നിന്ന് ജർമനിയിലെ ന്യുറംബർഗിലേക്ക് സഞ്ചരിക്കുമ്പോഴാണ് അടിയന്തര സന്ദേശം പുറപ്പെടുവിച്ചത്.

മുന്നറിയിപ്പിനെത്തുടർന്ന് ജർമൻ അധികൃതർ ന്യുറംബർഗ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും യാത്രാവിമാനത്തിന് അകമ്പടി സേവിക്കാൻ യുദ്ധവിമാനങ്ങൾ അയയ്ക്കുകയും ചെയ്തു.

പൊലീസ് വിമാനത്താവളത്തിന് ചുറ്റും സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.16ഓടെ വിമാനം സുരക്ഷിതമായി ന്യുറംബർഗിൽ ഇറങ്ങി. തുടർന്ന് അധികൃതർ സുരക്ഷാ പരിശോധനകൾ നടത്തിയശേഷമാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥിരീകരിച്ചത്.

വിമാനത്തിന്റെ റേഡിയോ ആശയവിനിമയ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് അടിയന്തര മുന്നറിയിപ്പിന് കാരണമായതെന്ന് ക്രിസ് ബൊണറ്റ് വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായിരുന്നുവെന്ന് കോർൻഡൻ എയർലൈൻസും അറിയിച്ചു.

ചൊവ്വാഴ്ച നേരത്തേ ന്യുറംബർഗ് വിമാനത്താവളത്തിന് സമീപം ഡ്രോൺ കണ്ടതായി സംശയമുയർന്നതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഈ സംഭവത്തിൽ മുൻകരുതൽ നടപടിയായി ആറ് വിമാനങ്ങളുടെ സർവീസുകൾ വൈകുകയും എത്തിച്ചേരേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button