യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുകെ ​ഗ്രാജുവേറ്റ് വിസ കാലാവധി രണ്ട് വർഷത്തിൽ നിന്ന് 18 മാസമാക്കി ചുരുക്കി

ലണ്ടൻ : യുകെയിൽ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർഥികൾക്കുള്ള ​ഗ്രാജുവേറ്റ് റൂട്ട് വിസ(പോസ്റ്റ് സ്റ്റഡി വർക്ക് പീരിയഡ്) രണ്ട് വർഷത്തിൽ നിന്ന് 18 മാസമാക്കി ചുരുക്കി. 2027 ജനുവരി ഒന്നിന് ശേഷം അപേക്ഷിക്കുന്ന വിദ്യാർഥികൾക്കാണ് നിയമം ബാധകമെന്ന് യുകെ സർക്കാർ അറിയിച്ചു.

2026 ഡിസംബർ 31ന് മുൻപ് അപേക്ഷ സമർപ്പിക്കുന്നതോ നിലവിൽ യുകെയിലുള്ളതോ ആയ വിദ്യാർഥികൾക്ക് രണ്ട് വർഷം വരെയാകും കാലാവധി. അതേസമയം, പിഎച്ച്ഡി അല്ലെങ്കിൽ മറ്റ് ഡോക്ടറൽ യോഗ്യതകൾ നേടിയ വിദ്യാർത്ഥികളെ പുതിയ മാറ്റം ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അവർക്ക് നിലവിലുള്ളതുപോലെ മൂന്ന് വർഷത്തെ ഗ്രാജുവേറ്റ് വിസ തുടർന്നും ലഭിക്കും. യുകെയിൽ ജോലി ചെയ്യാനും ജോലികൾ കണ്ടെത്താനും സ്വയം തൊഴിൽ ചെയ്യാനുമെല്ലാം അനുമതി നൽകുന്നതാണ് ഗ്രാജുവേറ്റ് റൂട്ട് വിസ. അതേസമയം, യുകെയുടെ പബ്ലിക് ഫണ്ടുകൾ, സ്റ്റേറ്റ് പെൻഷൻ എന്നിവ കൈപ്പറ്റാനോ പ്രൊഫഷണൽ കായികതാരമായി ജോലി ചെയ്യാനോ വിസ അനുവദിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button