അന്തർദേശീയംസ്പോർട്സ്

ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം

ന്യൂജേഴ്സി : ഫിഫ ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം. ലോകകപ്പ് പുരസ്കാരം സമ്മാനിച്ചതിനു ശേഷം വേദിയിൽ തന്നെ തുടരാൻ ശ്രമിച്ച ട്രംപിനെ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി അകലേക്ക് മാറ്റി നിർത്തുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ഒരു വശത്തേക്ക് നീക്കി നിർത്തിയ ട്രംപിന് പിന്നീട് ഫിഫ പ്രസിഡന്‍റ് ഗ്യാന്നി ഇൻഫാന്‍റിനോ വഴി കാട്ടുകയായിരുന്നു.

സ്പെയിനിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമാകാനായിരുന്നു ട്രംപിന്‍റെ ശ്രമം. എന്നാൽ ട്രംപ് വേദിയിൽ നിൽക്കുന്നത് സ്പാനിഷ് താരങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. റോഡ്രി ഇടപെട്ടിട്ടു പോലും വളരെ സാവകാശമാണ് ട്രംപ് വേദിയിൽ നിന്ന് മാറിയതെന്നും ഇൻഫാന്‍റിനോ തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടിട്ടു പോലും ടീമിനൊപ്പം നിൽക്കാൻ ശ്രമിച്ചുവെന്നും സോഷ്യൽമീഡിയയിൽ വിമർശനമുണ്ട്.

അർജന്‍റൈൻ ഡിഫെൻഡർ ക്രിസ്റ്റ്യാനോ റൊമേരോയും ഡോണൾഡ് ട്രംപും പരസ്പരം ഹസ്തദാനം ചെയ്യാതിരുന്നതും ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button