കേരളം
കൊല്ലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര‍്യ ലത എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി വിദേശത്ത് താമസിച്ചു വരുകയായിരുന്ന ഇരുവരം ശനിയാഴ്ച തിരിച്ചു പോകാനിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



