ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു:13 ഇന്ത്യക്കാരെ കാണാതായി
മസ്ക്കറ്റ്: കൊമോറസിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പല്‍ ഒമാന്‍ തീരത്ത് മറിഞ്ഞു. 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ കാണാനില്ല. കാണാതായ മറ്റ് മൂന്ന് പേര് ശ്രീലങ്കക്കാരാണ്. പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് മറിഞ്ഞത്. . റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. 117 മീറ്ററാണ് കപ്പലിന്റെ നീളം.
തിങ്കളാഴ്ചയാണ് കപ്പല്‍ മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മുങ്ങിയ കപ്പലില്‍ നിന്നും എണ്ണയോ എണ്ണ ഉല്പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഒമാന്‍ ഇതുസംബന്ധിച്ച് എക്സിലൂടെ വിവരം പുറത്തുവിട്ടത്. ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതായി ഒമാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.