സ്പോർട്സ്

ഇഞ്ച്വറി ടൈമിൽ ബെല്ലിങ്ഹാമിന്റെ ഗോൾ ; എൽക്ലാസികോയിൽ ബാഴ്സയെ വീഴ്ത്തി റയൽ കിരീടത്തിലേക്ക്

മാഡ്രിഡ്: ​ ഈ സീസണിൽ മൂന്നാമത്തെ എൽ ക്ലാസിക്കോയിലും ബാഴ്സക്ക് മേൽ ആധിപത്യം നിലനിർത്തി റയൽ മാഡ്രിഡ് ജയം. സാന്റിയാഗോ ബെർണബ്യൂവിൽ സ്പെയിനിലെ വമ്പൻമാർ ഏറ്റുമുട്ടിയപ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ലഭിച്ചത് തീപാറുന്ന മത്സരമാണ് . 2-2ന് മത്സരം സമനിലയിലേക്കെന്ന് തോന്നിക്കവേ ഇഞ്ച്വറി ടൈമിൽ ബെല്ലിങ്ഹാം നേടിയ ഗോളിലൂടെ റയൽ വിജയിക്കുകയായിരുന്നു.

മത്സരത്തിന്റെ ആറാം മിനുറ്റിൽ തന്നെ ക്രിസ്റ്റ്യൻസണിന്റെ ഹെഡറിലൂടെ ബാഴ്സ മുന്നിലെത്തി. 18ാം മിനുറ്റിൽ വിനീഷ്യസിലൂടെ റയൽ തിരിച്ചടിച്ചു. വാസ്കസിന്റെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിലൂടെയായിരുന്ന വിനീഷ്യസ് സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഫെർമിൻ ലോപ്പസിലൂടെ ബാഴ്സ വീണ്ടും മുന്നിൽ. പക്ഷേ ആരവങ്ങൾ നിലക്കു​ം മുമ്പേ ലുക്കാസ് വാസ്കസിന്റെ മറുപടി ഗോളുമെത്തി. വിനീഷ്യസിന്റെ തകർപ്പൻ ക്രോസ് മാർക്ക് ഓടിയെത്തയ വാസ്കസ് ഗോളിലേക്ക് നിറയൊഴിക്കുകയായിരുന്നു. തുടർന്നും മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും റയൽ മുന്നേറ്റ നിര കളഞ്ഞുകുളിച്ചു. ഒടുവിൽ 91ാം മിനുറ്റിലാണ് റയൽ കാത്തിരുന്ന നിമിഷമെത്തിയത്. ലാലിഗയിൽ 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ 81 പോയന്റുമായി റയൽ ഒന്നാമതും 70 പോയന്റുള്ള ബാഴ്സലോണ രണ്ടാമതുമാണ്. ഈ സീസണിലെ ലാലിഗ കിരീടം റയൽ ഏറെക്കുറെ ഉറപ്പിച്ച മത്സരഫലമാണ് എൽ ക്ളാസിക്കോയിലൂടെ വന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button