അന്തർദേശീയംസ്പോർട്സ്

മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ

ലണ്ടൻ : മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ. 25 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇംഗ്ലിഷ് താരം പു‌രസ്കാരം നേടുന്നത്. 2001ൽ മൈക്കൽ ഓവനാണ് അവസാനമായി പുരസ്കാരം സ്വന്തമാക്കിയ ഇംഗ്ലിഷ് താരം. ബാലൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഇംഗ്ലിഷ് താരമെന്ന വിശേഷണവും ഹാരി കെയ്ൻ സ്വന്തമാക്കി. ഈ വർഷത്തെ മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരവും കെയ്ൻ സ്വന്തമാക്കി.

ഈ വർഷത്തെ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ലാമിൻ യമാലിനാണ്. സ്പാനിഷ് മാനേജർ ലൂയിസ് ഡി ലാഫ്യൂന്‍റെ മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരവും നേടി. മാഗസിൻ ഫ്രാൻസ് ഫുട്ബോളാണ് പുരസ്കാരം സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ 100 മാധ്യമപ്രവർത്തകരാണ് പുരസ്കാരത്തിനു വേണ്ടി വോട്ടു രേഖപ്പെടുത്തിയത്.

33 വയസുകാരനായ കെയ്ൻ ഇപ്പോൾ ജർമൻ ലീഗിൽ ബയേൺ മ്യുനിച്ചിനു വേണ്ടിയാണ് കളിക്കുന്നത്. വേൾഡ് കപ്പ്, ചാമ്പ്യൻസ് ലീഗ്, ജർമൻ ലീഗ് എന്നിവയിലൂടെ ഈ സീസണിൽ 81 ഗോളുകളാണ് കെയ്ൻ നേടിയിരുന്നത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പ, സ്പാനിഷ് താരം ലമിൻ യമാൽ എന്നിവരാണ് അവസാന ഘട്ടത്തിൽ കെയ്നുമായി മത്സരിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ എംബാപ്പേ, യമാൽ ആരാധകരുടെ പോര് കടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹാരി കെയ്‌ൻ പുരസ്കാരം നേടിയത്. വ്യക്തിഗതമായ പ്രകടനം, ടീമിന്‍റെ മികച്ച പ്രകടനം, മികച്ച പെരുമാറ്റം എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്. വ്യക്തിഗത പ്രകടനത്തിൽ എംബാപ്പെയെക്കാളും യമാലിനെക്കാളും ഏറെ മുകളിലാണ് ഹാരി കെയ്‌ൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button