അന്തർദേശീയം

കുവൈത്തില്‍ മലയാളി നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ഓരാള്‍ക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി വനിത നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലാണ് അപകടമുണ്ടായത്. ഫര്‍വാനിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി വനിതാ നഴ്‌സുമാരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.

അബ്ബാസിയയില്‍ നിന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് കൈക്ക് സാരമായ പരിക്കേറ്റു. മറ്റ് 10 പേരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തോളിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗ്ലാസിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button