യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബൾഗേറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി സോഷ്യലിസ്റ്റ് പാർടി

സോഫിയ : നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ അംഗമായ ബൾഗേറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി സോഷ്യലിസ്റ്റ് പാർടി നേതാവും നിലവിലെ പ്രസിഡന്റുമായ ലിയാന ഇയോത്തോവ. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റായി അവര്‍ മാറി.

ഞായറാഴ്ച നടന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ 57.6 ശതമാനം വോട്ടാണ് അറുപത്തൊന്നുകാരി നേടിയത്. പാശ്ചാത്യാനുകൂല പ്രതിപക്ഷത്തിന്റെ പിന്തുണയുള്ള മുൻ കാവൽ പ്രധാനമന്ത്രി ആന്ദ്രേ ഗ്യുറോവുവിന് 39.5 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.

ബൾഗേറിയൻ സോഷ്യലിസ്റ്റ് പാർടി നേതാവായ ലിയാന ഇയോത്തോവ റഷ്യയുമായുള്ള ചർച്ചകളെ പിന്തുണയ്ക്കുകയും ഉക്രയ്ന് ഇയു സൈനിക സഹായം നൽകുന്നതിനെ എതിർക്കുകയും ചെയ്യുന്ന നേതാവാണ്. യൂറോപ്യൻ പാർലമെന്റ് മുൻ അംഗമാണ്‌. പ്രധാനമന്ത്രിയായി മത്സരിക്കാൻ റുമെൻ രാദേവ് രാജിവച്ചതിനെ തുടർന്നാണ് ഈവർഷം ആദ്യമാണ് ലിയാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ബൾഗേറിയയിൽ പ്രധാന അധികാരങ്ങളെല്ലാം പാർലമെന്റില്‍ നിക്ഷിപ്തമാണ്.​​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button