അബുദാബി ബിഗ് ടിക്കറ്റ് മെഗാ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരിക്ക്; ആശ്വാസ സമ്മാനം ലഭിച്ച അഞ്ച് പേരിൽ ഒരു മലയാളിയും

ദുബൈ : അബുദാബി ബിഗ് ടിക്കറ്റ് മെഗാ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹത്തിന്റെ(64 കോടി രൂപ) ഒന്നാം സമ്മാനം നേടി ഇന്ത്യക്കാരി. ദുബൈയില്‍ താമസിക്കുന്ന മീന സരീന് എടുത്ത 304251 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. നാല് വര്‍ഷമായി മീന ബിഗ് ടിക്കറ്റ്’ നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നു. മൂന്ന് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഇവര്‍ ടിക്കറ്റെടുത്ത്.
ബിഗ് ടിക്കറ്റിലെ ‘ഡ്രീം കാര്‍’ പ്രൊമോഷനിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് പുതിയ ‘റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സമ്മാനമായി ലഭിച്ചു. അല്‍ ഐനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി കാജ തൂലിയത്ത് മുഹമ്മദ് മൊല്ല തൂലിയത്ത് ആണ് 025383 എന്ന ടിക്കറ്റ് നമ്പറിലൂടെ ഈ വിജയിയായത്.
അഞ്ച് പേര്‍ക്ക് ആശ്വാസ സമ്മാനമായി 200 ഗ്രാം വീതം 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികള്‍ ലഭിച്ചു. ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി എം.ഡി. സൈഫുള്‍ ഇസ്ലാം , അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ സ്വദേശി മുഹമ്മദ് മുസ്ലിം, അല്‍ ഐനില്‍ താമസിക്കുന്ന ഇന്ത്യന്‍ സ്വദേശി അന്‍ഷാദ് വി.എം, അല്‍ ദൈദില്‍ താമസിക്കുന്ന എമിറാത്തി പൗരന് അഹമ്മദ് അല്‍കെത്ബി, മലയാളിയായ ഷാഫി പൊക്കുളങ്ങര ബാപ്പുഹാജി എന്നിവരാണ് വിജയികള്‍.
ഡിസംബറില്‍ വീണ്ടും ജാക്ക്പോട്ട്
ഡിസംബറില്‍ 25 ദശലക്ഷം ദിര്‍ഹത്തിന്റെ മറ്റൊരു ജാക്ക്പോട്ട് നേടാം. ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചതിന് പിന്നാലെ, 25 ദശലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള അടുത്ത വലിയ നറുക്കെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ‘ബിഗ് ടിക്കറ്റ്’ ആരംഭിച്ചുകഴിഞ്ഞു. അടുത്ത തത്സമയ നറുക്കെടുപ്പ് ഡിസംബര്‍ 3-നാണ്. അന്ന് തന്നെ ഒന്നാം സമ്മാന ജേതാവിനെയും പ്രഖ്യാപിക്കും. കൂടാതെ, അഞ്ച് പേര്‍ക്ക് സമാശ്വാസ സമ്മാനമായി ഓരോരുത്തര്‍ക്കും 100,000 ദിര്‍ഹം വീതം ലഭിക്കും.
ഇതിനുപുറമെ, പ്രതിവാര ഇ-നറുക്കെടുപ്പുകളിലൂടെ ഓരോ ആഴ്ചയും നാല് വിജയികള്‍ക്ക് 25,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കും.



