അന്തർദേശീയംയൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇയു അസോഷ്യേറ്റ് അംഗമാകാൻ കാനഡയെ ക്ഷണിച്ച നടപടി ശത്രുതാപരമായി കാണും : ട്രംപ്

വാഷിങ്ടൺ ഡിസി : യൂറോപ്യൻ യൂണിയനിലെ (ഇയു) അസോഷ്യേറ്റ് അംഗമാകാൻ കാനഡയെ ക്ഷണിച്ച യൂറോപ്യൻ കമ്മിഷൻ നടപടി ശത്രുതാപരമായി കാണുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ കൊളളാം. ഉദ്ദേശ്യം ശരിയല്ലെങ്കിൽ യൂറോപ്യൻ യൂണിയനെതിരെ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ചില മേഖലകളിൽ യൂറോപ്പുമായി വ്യാപാരബന്ധം അവസാനിപ്പിക്കാൻ യുഎസിനു കഴിയുമെന്നും ട്രംപ് പറഞ്ഞു.
യുഎസുമായുള്ള വ്യാപാരബന്ധം തകർന്നതിനു പിന്നാലെ, പുതിയ വ്യാപാരപങ്കാളികളെ കണ്ടെത്താൻ യൂറോപ്യൻ പര്യടനത്തിലാണു കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണു കഴിഞ്ഞദിവസം യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ കാനഡയ്ക്ക് അംഗത്വം വാഗ്ദാനം ചെയ്തത്. 27 രാജ്യങ്ങളാണു നിലവിൽ ഇയു അംഗങ്ങളായുള്ളത്.



