അന്തർദേശീയം

യുഎസ് ഉപരോധത്തെ വെല്ലുവിളിച്ച്‌ ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീണ്ടും സഹായക്കപ്പലുമായി ‘ഓപ്പൺ ആംസ്’

ഹവാന : ക്യൂബയെ ശ്വാസംമുട്ടിച്ചു തകർക്കാൻ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ വെല്ലുവിളിച്ച്‌ വീണ്ടും സഹായക്കപ്പലെത്തി. കഴിഞ്ഞ 29-ന് മെക്സിക്കോയിലെ കാൻകൂണിൽനിന്നു പുറപ്പെട്ട ‘ആസ്ട്രൽ’ എന്ന കപ്പൽ തിങ്കളാഴ്ച വൈകിട്ടോടെ ഹവാന അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിൽ എത്തിച്ചേർന്നു. അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ‘ഓപ്പൺ ആംസ്’ ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിക്കുന്ന രണ്ടാമത്തെ കപ്പലാണിത്.

ഏഴു ടൺ മെഡിക്കൽ സാമഗ്രികളും കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടിയുമാണ് കപ്പലിലുള്ളത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ഉപരോധത്തെ വകവയ്ക്കാതെയാണ് മെക്സിക്കൻ ജനകീയ സംഘടനകളുടെയും ആശുപത്രികളുടെയും പിന്തുണയോടെ സഹായമെത്തിച്ചത്. ജൂലൈയിലെ ആദ്യ ദൗത്യത്തിൽ ക്യൂബൻ ആശുപത്രികളിൽ നേരിടുന്ന മരുന്നുക്ഷാമം നേരിട്ട് ബോധ്യപ്പെട്ടതാണെന്ന് ഹവാനയിലെത്തിയ ഓപ്പൺ ആംസ് സ്ഥാപകൻ ഓസ്കാർ കാംപ്സ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button